പക്ഷിപ്പനിയെ കുറിച്ചുള്ള ആശങ്കകളാണെങ്ങും. ചിക്കനും മുട്ടയും കഴിക്കുമ്പോള്‍ അവ നല്ലത് പോലെ വേവിച്ച് കഴിക്കുകയാണെങ്കില്‍ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്.
എങ്കിലും ചിലരെങ്കിലും ഇപ്പോള്‍ ചിക്കനും മുട്ടയും താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ഡയറ്റില്‍ പ്രോട്ടീന്‍ ലഭ്യമാകുന്നതിന്റെ അളവ് പെട്ടെന്ന് കുറഞ്ഞുപോകുന്നത് കൊണ്ടുള്ള പ്രയാസങ്ങള്‍ നേരിട്ടേക്കാം. അതിനാല്‍ ചിക്കനും മുട്ടയ്ക്കും പകരം വയ്ക്കാവുന്ന മറ്റ് അഞ്ച് ഭക്ഷണങ്ങളെ കുറിച്ച് ഒന്ന് മനസിലാക്കാം.
സോയാബീന്‍ ആണ് ഈ പട്ടികയില്‍ ആദ്യമായി ഉള്‍പ്പെടുന്നത്. 100 ഗ്രാം സോയാബീനില്‍ 36 ഗ്രാം പ്രോട്ടീനുള്പ്പെടുന്നുണ്ടെന്നാണ് കണക്ക്. അതിനാല്‍ തന്നെ പ്രോട്ടീനിന് വേണ്ടി മുഖ്യമായി ആശ്രയിക്കാവുന്നൊരു ഭക്ഷണമാണ് സോയാബീന്‍ എന്ന് ധൈര്യപൂര്‍വം പറയാം.
വെജിറ്റേറിയനായ ആളുകള്‍ ഇറച്ചിക്ക് പകരം വയ്ക്കുന്നൊരു ഭക്ഷണമാണ് പനീര്‍. ഇതും പ്രോട്ടീനിന്റെ സമ്പന്നമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക