കെഎസ്ആര്‍ടിസിയിലെ ക്രമക്കേടിന്റെ രേഖകള്‍ പുറത്ത്. കേരള ഗതാഗത വികസന ധനകാര്യ കോർപ്പറേഷന് (കെടിഡിഎഫ്സി) തിരിച്ചടയ്ക്കാന്‍ നല്കിയ തുകയില്‍ ക്രമക്കേട് നടന്നതായി വ്യക്തമാക്കുന്ന 2018 ല്‍ നടന്ന ഓഡിറ്റ് വിവരങ്ങൾ അടങ്ങുന്ന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. 311.98 കോടി രൂപയ്ക്ക് കണക്കിലില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഗണേഷ് കുമാറിനെ ജയിലിൽ അടയ്ക്കും; കൊടിക്കുന്നിൽ സുരേഷ്
കഴിഞ്ഞ ദിവസമാണ് 100 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി സി എം ഡി ബിജുപ്രഭാകർ വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചത്. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക