കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ അമ്പത്തിരണ്ടുകാരൻ പിടിയിൽ. എറണാകുളം പറവൂർ സ്വദേശി എം പി ശ്രീജനെയാണ് കണ്ണൂർ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറത്തായിരുന്ന ഇയാളെ തന്ത്രപൂർവം കണ്ണൂരിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ റെയിൽവേയിൽ ലോക്കോ പൈലറ്റായി ജോലി ചെയ്യുകയാണെന്നും ബിരുദധാരിയാണെന്നുമുള്ള വിവരണത്തോടെ വിവാഹ ബ്യൂറോകളിൽ രജിസ്റ്റർ ചെയ്താണ് തട്ടിപ്പിന് കളമൊരുക്കുന്നത്.
പഴയങ്ങാടി സ്വദേശിയായ സ്ത്രീയോടൊന്നിച്ച് താമസിച്ചു വരുന്നതിനിടയിലാണ് സ്ഥലത്തെ ഒരു വിവാഹബ്യൂറോ വഴി വെങ്ങരയിലെ സ്ത്രീയെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചത്. ഇതിനിടയിലാണ് പിടിയിലായത്.
പയ്യന്നൂർ കോടതി ഇയാളെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക