വാക്സിനേഷൻ ആദ്യ ദിനം കാര്യമായ പാർശ്വ ഫലങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് . 8062 പേരാണ് വാക്സീൻ സ്വീകരിച്ചത്. വാക്സീൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ പാലക്കാട് മുമ്പിലും മലപ്പുറo ഏറ്റവും പിന്നിലുമാണ്. തിങ്കളാഴ്ച മുതൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കും
കുത്തിവയ്പ് സ്വീകരിച്ച ശേഷം ഉത്തരേന്ത്യയിൽ മരിച്ചവരുടെ വ്യാജ വാർത്തകൾ വാക്സിനേഷൻ രാജ്യത്ത് ആരംഭിക്കും മുമ്പേ നാട്ടിൽ പ്രചരിച്ചുതുടങ്ങിയിരുന്നു. അത്തരം വാർത്തകളൊക്കെ അസ്ഥാനത്താക്കിയാണ് സ്വീകരിച്ചവർക്കാർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ ആദ്യ ദിനം കടന്നുപോയത്. 133 കേന്ദ്രങ്ങളിലും നൂറു പേർക്ക് വാക്സീൻ നല്കാൻ ലക്ഷ്യമിട്ടെങ്കിലും എത്തിയത് 8062 പേർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക