Home ASTROLOGY അറിയാം നിങ്ങളുടെ ഈ ആഴ്ച എങ്ങനെ? ജനുവരി 17 മുതൽ 23...

അറിയാം നിങ്ങളുടെ ഈ ആഴ്ച എങ്ങനെ? ജനുവരി 17 മുതൽ 23 വരെ സമ്പൂർണ വാരഫലം

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും)

മകരമാസം പിറന്നതിനാൽ ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്ര ഫലങ്ങളാണ് അനുഭവപ്പെടുക. പ്രവർത്തനരംഗത്തായാലും വീട്ടിലായാലും കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കും. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്ന ദിവസങ്ങളാണിത്. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. കണ്ടകശനി തുടരുന്നതിനാൽ ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. ചെലവു കൂടും. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യം മെച്ചപ്പെടും. കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും. ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ ഉയർന്ന സ്ഥാനലബ്ധിയുണ്ടാകും. വരുമാനത്തിൽ ചെറിയ തോതിൽ വർധനയുണ്ടാകും. വിദ്യാഭ്യാസകാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും മത്സരപ്പരീക്ഷകളിലും മറ്റും വിജയം നേടാൻ സാധിക്കും. പഠനകാര്യങ്ങളിൽ മന്ദത അനുഭവപ്പെടുന്നതു പോലെ തോന്നും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)

കൂടുതൽ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടാൻ കഴിയും. മത്സരപ്പരീക്ഷകളിലും മറ്റും വിജയം നേടാൻ സാധിക്കും. പഠനകാര്യങ്ങളിൽ മന്ദത അനുഭവപ്പെടുന്നതു പോലെ തോന്നും. തൊഴിൽ: പ്രവർത്തനരംഗത്തു പൊതുവെ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. മേലധികാരിയിൽ നിന്നു പിന്തുണയും പ്രോത്സാഹനവും ഉണ്ടാകും. അപവാദങ്ങളും ഗോസിപ്പുകളും ഉണ്ടാകാമെങ്കിലും അവയെ കൂസാതെ മുന്നോട്ടുപോകാൻ കഴിയും. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ മോചനം ലഭിക്കും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാൻ ഇടയുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കുന്നതിൽ കൂടുതൽ കാലതാമസം അനുഭവപ്പെടും. വരുമാന വർധനയ്ക്ക് സാധ്യതയുണ്ട്.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച മിഥുനക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങൾ ആണ് അനുഭവപ്പെടുക. ഇടപെടുന്ന കാര്യങ്ങളെല്ലാം വിജയകരമായി നടത്തിക്കൊണ്ടുപോകാൻ കഴിയും. ഗുണഫലങ്ങൾ തന്നെയാണു കൂടുതലും ഉണ്ടാകുക. വിചാരിച്ച അത്രയും നേട്ടങ്ങൾ ഉണ്ടാക്കാനായില്ലെങ്കിലും കാര്യങ്ങൾ നടക്കും.വിദ്യാഭ്യാസ കാര്യങ്ങളിൽ ചെറിയ തോതിൽ മന്ദത അനുഭവപ്പെടുന്നതു പോലെ തോന്നും. മത്സരപ്പരീക്ഷകളിൽ ഉദ്ദേശിക്കുന്ന മാർക്ക് കിട്ടിയെന്നുവരില്ല എങ്കിലും പരാജയപ്പെടേണ്ടിവരില്ല. ജോലികാര്യങ്ങളിൽ തികച്ചും അനുകൂലമായ ഫലങ്ങളാണ് ഈ രണ്ടാഴ്‌ച പ്രതീക്ഷിക്കാവുന്നത്. സഹപ്രവർത്തകരിൽ നിന്നു വിചാരിച്ചതിലേറെ സഹായസഹകരണങ്ങൾ ലഭിക്കും. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് അതുസംബന്ധിച്ച ഇന്റർവ്യൂ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിജയിക്കാൻ കഴിയും. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. ഇതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. സാമ്പത്തികമായും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. കടബാധ്യതകളിൽ ചിലത് വീട്ടാൻ കഴിയും.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)

ഈയാഴ്ച ഗുണദോഷമിശ്രമായിട്ടായിരിക്കും ഫലങ്ങൾ . എങ്കിലും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. വിദ്യാർഥികൾക്കു പഠനകാര്യങ്ങളിൽ നല്ല ദിവസങ്ങളാണിത്. പരീക്ഷകളിൽ ഉയർന്ന വിജയം നേടാനും സാധിക്കും. സഹപാഠികളിൽ ചിലർ അസൂയാലുക്കളായി മാറാനിടയുണ്ട്. ജോലികാര്യങ്ങളിൽ അനുകൂലഫലങ്ങളാണ് ഈ രണ്ടാഴ്‌ച അനുഭവപ്പെടുക. താത്‌കാലിക ജോലിക്കാരിൽ ചിലർക്ക് അതു സ്‌ഥിരമായിക്കിട്ടും. മേലധികാരിയിൽ നിന്നു സഹകരണവും പിന്തുണയും പ്രോത്സാഹനവും പ്രതീക്ഷിക്കാം. ഈ രണ്ടാഴ്‌ച പ്രണയകാര്യങ്ങളിൽ നല്ല അനുഭവങ്ങളാണുണ്ടാകുക. പ്രണയം തകർക്കാൻ അസൂയാലുക്കളുടെ ഭാഗത്തു നിന്നു ചില പ്രവർത്തനങ്ങൾ ഉണ്ടാകുമെങ്കിലും അവയൊന്നും വിലപ്പോവില്ല. ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യം നിലനിർത്താൻ കഴിയും. ജോലിയിൽ ചെറിയ തോതിൽ പുരോഗതി കണ്ടുതുടങ്ങും. തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

ഈയാഴ്ച ചിങ്ങക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രഫലങ്ങളാണ് അനുഭവപ്പെടുക. പ്രവർത്തനരംഗത്തായാലും വീട്ടിലായാലും കൂടുതൽ ആത്മവിശ്വാസം അനുഭവപ്പെടും. ഇടപെടുന്ന കാര്യങ്ങളിലെല്ലാം വിജയം നേടാൻ കഴിയും. പഠനകാര്യങ്ങളിൽ കൂടുതൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ആദ്യത്തെ ചില ദിവസങ്ങളിൽ വേണ്ടത്ര പുരോഗതിയുണ്ടായില്ലെങ്കിലും മാസത്തിന്റെ അവസാനത്തോടെ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ജോലികാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങളാണ് ഈ രണ്ടാഴ്‌ച അനുഭവപ്പെടുക. എങ്കിലും ഗുണഫലങ്ങൾ തന്നെയായിരിക്കും കൂടുതലും. നിസ്സാരകാര്യത്തെച്ചൊല്ലി ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാകാമെങ്കിലും അവയെ വിജയകരമായി മറികടക്കാൻ കഴിയും. പുതുതായി ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ വിചാരിച്ചതിനെക്കാൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. ആരോഗ്യം നിലനിർത്താൻ സാധിക്കും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. പ്രതിസന്ധികളിലൊന്നും പെടില്ല. ഇടപെടുന്ന കാര്യങ്ങളിൽ വിജയം സ്വന്തമാക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ സാധിക്കും. സുഹൃത്തുക്കളിൽ നിന്നു സഹായസഹകരണങ്ങൾ ഉണ്ടാകും.

Also Read :  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം: നോട്ടീസ് നല്‍കി

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും)

കന്നിക്കൂറുകാർക്ക് ഈ ആഴ്ച ഏതാണ്ടെല്ലാ രംഗത്തും കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയും. ജോലികാര്യങ്ങളിൽ നേട്ടം ഉണ്ടാകും. ഇടയ്ക്കിടെ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടാനിടയുണ്ട്. എങ്കിലും പ്രതിസന്ധി ഉണ്ടാകില്ല. സൂര്യന്റെ പ്രാതികൂല്യം നിമിത്തം പഠനകാര്യങ്ങളിൽ താത്‌പര്യക്കുറവ് ചില ദിവസങ്ങളിൽ ഉണ്ടാകും. ഇടയ്‌ക്കിടെ ചെറിയ തോതിൽ തലവേദന അനുഭവപ്പെടാനും സാധ്യതയുണ്ട്. എങ്കിലും പഠനകാര്യങ്ങൾ തടസ്സപ്പെടുകയൊന്നുമില്ല. പ്രവർത്തനരംഗത്തു കാര്യങ്ങൾ അനുകൂലമായി വരുന്ന ദിവസങ്ങളാണിനി. കഴിഞ്ഞ രണ്ടാഴ്‌ചകളിലേതിനെക്കാൾ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. മേലധികാരികളുടെ പ്രീതിയും അംഗീകാരവും പിടിച്ചുപറ്റാനിടയുണ്ട്. സഹപ്രവർത്തകരിൽ നിന്നു വിചാരിച്ചതിലേറെ സഹായസഹകരണങ്ങൾ ലഭിക്കുംഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കഴിയും. ആരോഗ്യം മെച്ചപ്പെടും. വ്യാഴാഴ്ചയ്ക്കു ശേഷം കൂടുതൽ അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

ഈയാഴ്ച തുലാക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളായിരിക്കും അനുഭവപ്പെടുക. ജോലികാര്യങ്ങളിൽ കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ കഴിയും. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയത്തിലെത്തിക്കാനും കഴിയും. വിദ്യാഭ്യാസ കാര്യങ്ങളിൽ പ്രതീക്ഷിച്ചതിനെക്കാൾ വിജയം ഉണ്ടാകും. സഹപാഠികൾക്കിടയിൽ അംഗീകാരം ഈ രണ്ടാഴ്‌ച പ്രതീക്ഷിക്കാം. മത്സരപ്പരീക്ഷകളിൽ ഉയർന്ന വിജയം നേടാൻ കഴിയും. പ്രവർത്തനരംഗത്തു ഗുണദോഷമിശ്രമായിട്ടായിരിക്കും ഫലങ്ങൾ അനുഭവപ്പെടുക. സൂര്യന്റെ അനുകൂലസ്‌ഥിതി ഉള്ളതിനാൽ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കാൻ കഴിയും. ഉദ്ദേശിച്ച വേഗത്തിൽ കാര്യങ്ങൾ ചെയ്‌തുതീർക്കാൻ കഴിഞ്ഞെന്നുവരില്ല. എങ്കിലും മേലധികാരികളുടെ അപ്രീതിക്കു പാത്രമാകേണ്ടിവരികയൊന്നുമില്ല. ആഴ്ചയുടെ ആദ്യപകുതിയിൽ മനസ്സിനു സ്വസ്ഥത കുറയും. കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

ഈ ആഴ്ച വൃശ്ചികക്കൂറുകാർക്ക് പൊതുവെ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. സാമ്പത്തികമായ പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ കഴിയും. ദൈവാനുഗ്രഹം അനുഭവപ്പെടും. അതുകൊണ്ട് വലിയ പ്രതിസന്ധികളിലൊന്നും പെടില്ല. കാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. വിദ്യാഭ്യാസകാര്യങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. പുതിയ കോഴ്‌സുകളിൽ ചേരാൻ ആഹ്രിക്കുന്നവർക്ക് അതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിയും. പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ സാധിക്കും. പരീക്ഷകളിൽ വിചാരിച്ചതിലേറെ നേട്ടമുണ്ടാകും. തൊഴിൽ സംബന്ധമായ കാര്യങ്ങളിൽ വലിയ പ്രശ്‌നങ്ങൾക്കു സാധ്യതയില്ല. ഏറ്റെടുത്ത ജോലികൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. ഈ രാശിക്കാരിൽ ചിലർക്കു പുതിയ ജോലി സംബന്ധിച്ച അറിയിപ്പു ലഭിക്കാനും സാധ്യതയുണ്ട്.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

ഈയാഴ്ച ധനുക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. ഇടപെടുന്ന കാര്യങ്ങളിൽ വിജയം ഉറപ്പിക്കാൻ സാധിക്കും. തടസ്സങ്ങളെയെല്ലാം തട്ടിമാറ്റി വിജയത്തിലേക്കു നീങ്ങാൻ കഴിയും. പഠനകാര്യങ്ങളിൽ പുതിയ ഉണർവും ഉത്സാഹവും ഉണ്ടാകും. പരീക്ഷകളിൽ കൂടുതൽ മാർക്കു വാങ്ങി സഹപാഠികൾക്കിടയിൽ കൂടുതൽ അംഗീകാരം നേടിയെടുക്കാൻ സാധിക്കും. ഈ രണ്ടാഴ്‌ച തൊഴിൽ രംഗത്തു നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. കഴിഞ്ഞ രണ്ടാഴ്ച അനുഭവപ്പെട്ടിരുന്ന പ്രശ്‌നങ്ങളിൽ നിന്നൊക്കെ മോചനം ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതിക്കു ശേഷമുള്ള ദിവസങ്ങളിൽ കാര്യങ്ങൾ അനുകൂലമായിരിക്കും. കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്തും. ജോലിരംഗത്തു പുരോഗതി കാണപ്പെടും. കാര്യതടസ്സങ്ങൾ നീങ്ങാൻ ഈശ്വരപ്രാർഥനകൾ വേണം.

Also Read :  അച്ഛനു ശേഷം മക്കള്‍, ഭര്‍ത്താവിനു ശേഷം ഭാര്യ, അമ്മാവനു ശേഷം അനന്തരവര്‍ എന്നങ്ങു തീരുമാനിച്ചാല്‍ അതിനെ ജനം ഊളത്തരമെന്നു മാത്രമേ വിളിയ്ക്കൂ – അതിനി സ്ഥാനാര്‍ത്ഥിബന്ധു ചാണ്ടി സാറിന്റെയായാലും ശരി ബാലന്‍ സഖാവിന്റെയായാലും ശരി!” രശ്മിത രാമചന്ദ്രന്‍

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

ഈയാഴ്ച മകരക്കൂറുകാർക്ക് ശപൊതുവേ ഗുണദോഷമിശ്രമായിരിക്കും. കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടന്നുപോകും. ചില ദിവസങ്ങളിൽ വിചാരിച്ച അത്രയും നേട്ടങ്ങൾ കിട്ടുന്നില്ലെന്നു തോന്നും. എങ്കിലും ഇടപെടുന്ന കാര്യങ്ങളിലൊന്നും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. ചില ദിവസങ്ങളിൽ പഠനകാര്യങ്ങളിൽ തീരെ താത്‌പര്യമില്ലാത്തതു പോലെ തോന്നും. ഇടയ്‌ക്കിടെ ചെറിയ തലവേദന അനുഭവപ്പെടും. ജനുവരി 20നു ശേഷം വിദ്യാഭ്യാസരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. ജോലിരംഗത്തു കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. സഹപ്രവർത്തകരിൽ ചിലർ ഉടക്കാനിടയുണ്ടെങ്കിലും മനസ്സിന്റെ നിയന്ത്രണത്തിലൂടെ നല്ല അന്തരീക്ഷം നിലനിർത്താൻ കഴിയും. ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

ഈയാഴ്ച കുംഭക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ അനുഭവങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ജോലിരംഗത്തായാലും വീട്ടിലായാലും ഇടപെടുന്ന കാര്യങ്ങളിലെല്ലാം നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. സാമ്പത്തികബുദ്ധിമുട്ടുകളിൽ നിന്നും അൽപം ആശ്വാസം ലഭിക്കും. പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും. വിദ്യാഭ്യാസകാര്യങ്ങളിൽ നേരിയ പുരോഗതി കണ്ടു തുടങ്ങും. പരീക്ഷകളിൽ ഉയർന്ന വിജയം നേടാനും കഴിയും. ഈ രണ്ടാഴ്‌ച തൊഴിൽപരമായ കാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങളാണു പൊതുവെ അനുഭവപ്പെടുക. ചില ദിവസങ്ങളിൽ ജോലി ചെയ്യാൻ തോന്നാത്ത രീതിയിൽ ആലസ്യം അനുഭവപ്പെടും. ഈ രാശിക്കാരിൽ ചിലർക്കു പുതിയ ജോലി സംബന്ധിച്ച അറിയിപ്പു ലഭിക്കാനും സാധ്യതയുണ്ട്.
ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. ആഴ്ചയുടെ ആദ്യദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയുന്നതായി തോന്നും. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ തികച്ചും നല്ല ഫലങ്ങൾ അനുഭവപ്പെടും. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും. പുതിയ സ്ഥാനലബ്ധിക്കും സാധ്യത.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും)

ഈയാഴ്ച മീനക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. വലിയ കുഴപ്പമില്ലാതെ നടത്തിക്കൊണ്ടുപോകാൻ കഴിയുന്ന ദിവസങ്ങളാണിത്. പ്രവർത്തനരംഗത്തും നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. ഈ സൂര്യരാശിക്കാർക്കു വിദ്യാഭ്യാസകാര്യങ്ങളിൽ കഴിഞ്ഞ രണ്ടാഴ്‌ചത്തേതിനെക്കാൾ മെച്ചപ്പെട്ട ഫലങ്ങൾ പ്രതീക്ഷിക്കാം. പുതിയ കോഴ്‌സുകളിൽ ചേരാൻ ഉദ്ദേശിക്കുന്നവർക്ക് അതുസംബന്ധിച്ച നടപടികൾ പൂർത്തിയാക്കാൻ കഴിയും. സഹപാഠികളിൽ നിന്നു വിചാരിച്ചതിലേറെ സഹായസഹകരണങ്ങൾ ഉണ്ടാകുകയും ചെയ്യും. ജോലികാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. മേലധികാരിയുടെ പ്രീതി പിടിച്ചുപറ്റാൻ കഴിയും. ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കുംകൂടുതൽ യാത്ര വേണ്ടിവരും. ചെലവു കൂടും. എങ്കിലും ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. ഞായർ, തിങ്കൾ ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും. തുടർന്നുള്ള ദിവസങ്ങളിൽ അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.

windows 10 home lizenz kaufen