ഡൽഹി: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാനയം വൻ വിവാദമായതോടെ സ്വകാര്യതാനയം പുറത്തിറക്കാന്‍ കാലതാമസം എടുക്കുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിന് പിന്നാലെ ഉപയോക്താക്കൾക്ക് സ്റ്റാറ്റസ് ഷെയർ ചെയ്ത് വാട്സ് ആപ്പ്. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയോടുള്ള പ്രതിബദ്ധത ഉറപ്പുനൽകുന്നതായി വാട്സാപ്പ് തന്നെ അപ്ഡേറ്റ് ചെയ്ത സ്റ്റാറ്റസുകളിൽ വ്യക്തമാക്കുന്നു.
‘വാട്ട്സ്ആപ്പ്’ എന്ന കോൺടാക്റ്റിൽ നിന്നുള്ള നാല് സ്റ്റാറ്റസ് പോസ്റ്റുകളിലൂടെ, പ്ലാറ്റ്ഫോമിലെ സുരക്ഷയെക്കുറിച്ച് ഉറപ്പുനൽകാനും ഉപയോക്തൃ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനുമാണ് വാട്ട്സ്ആപ്പിന്റെ ശ്രമം.
സ്റ്റാറ്റസിലെ ആദ്യ സന്ദേശം ഇങ്ങനെ: “നിങ്ങളുടെ സ്വകാര്യതയ്ക്കായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്”. ‘വാട്ട്സ്ആപ്പിന് നിങ്ങളുടെ സ്വകാര്യ സംഭാഷണം വായിക്കാനോ കേൾക്കാനോ കഴിയില്ല, കാരണം അവ എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു’,
‘വാട്ട്ആപ്പിന് നിങ്ങൾ ഷെയർ ചെയ്ത ലൊക്കേഷൻ കാണാൻ കഴിയില്ല’, ‘വാട്ട്സ്ആപ്പ് നിങ്ങളുടെ കോൺടാക്റ്റുകൾ ഫേസ്ബുക്കിന് പങ്കിടില്ല . എന്നിവയായിരുന്നു മറ്റ് മൂന്ന് സന്ദേശങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക