ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ പല ധനകാര്യ ഇടപാടുകൾക്കും വളരെ പ്രധാനപ്പെട്ടതാണ് ആധാർ കാർഡും പാൻ കാർഡും. അതിനാൽ തന്നെ ഇവ രണ്ടിലെയും അക്ഷര തെറ്റ് മാറ്റേണ്ടത് വളരെ അത്യാവശ്യമാണ്. ആധാർ കാർഡിലും പാൻ കാർഡിലും നിങ്ങളുടെ പേര് ശരിയാക്കുന്നതിനുള്ള ലളിതമായ നടപടിക്രമങ്ങൾ ഇതാ.
ആധാർ കാർഡിൽ നിങ്ങളുടെ പേര് ശരിയാക്കാൻ ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കുക. ശേഷം ആവശ്യമായ ഫോം പൂരിപ്പിക്കുക. ഫോമിൽ ശരിയായ വിവരങ്ങൾ നൽകുക. ഈ ഫോമിനൊപ്പം അറ്റാച്ചുചെയ്യേണ്ട ശരിയായ പേരും ശരിയായ അക്ഷരവും ഉള്ള രേഖകൾ സമർപ്പിക്കുക. വിവരങ്ങൾ അപ്ഡേറ്റു ചെയ്യുന്നതിന് 25-30 രൂപ വരെ പണമടയ്ക്കണം. സ്ഥലത്തിനും കേന്ദ്രത്തിനും അനുസരിച്ച് തുക വ്യത്യാസപ്പെടാം. ഇങ്ങനെ ആധാറിലെ പേര് ശരിയാക്കാം.
പാൻ കാർഡിൽ നിങ്ങളുടെ പേര് ശരിയാക്കാൻ- നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് വെബ്സൈറ്റ് സന്ദർശിക്കുക ‘Correction in Existing PAN’ ഓപ്ഷൻ തിരഞ്ഞെടുക്കുക ശേഷം ശരിയായ പേരുള്ള രേഖ സമർപ്പിക്കുക. Submit ഓപ്ഷനിൽ ക്ലിക്കുചെയ്യുക. അപ്ഡേറ്റ് ചെയ്ത പാൻ കാർഡ് അപേക്ഷിച്ച ദിവസം മുതൽ 45 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് അയയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക