തിരുവനന്തപുരം: മലബാര്‍ എക്സ്പ്രസിന്റെ ലഗേജ് വാനിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്റ്റേഷനിലെ ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലുള്ള പാര്‍സല്‍ ക്ലര്‍ക്കിനെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് ഡിവിഷന് ആണ് സസ്പെന്‍ഡ് ചെയ്തത്.
ഞായറാഴ്ച പുലര്‍ച്ചെ 7.45 മണിയോടുകൂടി ഇടവ സ്റ്റേഷനടുത്താണ് മലബാര്‍ എക്സ്പ്രസിന്റെ ലഗേജ് വാനില്‍ തീപിടിത്തമുണ്ടായത്. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
തീപിടിച്ച ബോഗി പെട്ടെന്ന് തന്നെ മറ്റ് കോച്ചുകളില്‍ നിന്ന് വേര്‍പെടുത്തുകയും ചെയ്തു. അരമണിക്കൂറിനുള്ളില്‍ തന്നെ തീയണക്കാന്‍ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക