നമ്മൾ കഴിച്ചു കൂട്ടുന്ന മാംസവിഭവങ്ങളായ ചിക്കൻ, ബീഫ്, പോർക്ക് എന്നിവ പോലുള്ള മാംസങ്ങൾ രോഗകാരണമാകുമോ, ആരോഗ്യം നശിപ്പിക്കുമോ എന്നൊക്കെ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇറച്ചിക്കായി ഉപയോഗിക്കുന്ന മൃഗങ്ങൾ ചിലപ്പോൾ ടിബി, ആന്ത്രാക്സ് പോലുള്ള രോഗം ബാധിച്ചവയാകാം. മാത്രമല്ല മാംസത്തിൽ സ്വതവേതന്നെ ചില ബാക്ടീരിയകളും വിരകളും പരാദങ്ങളും തുടങ്ങിയ രോഗാണുക്കൾ ഉണ്ടാകാം. അശാസ്ത്രീയമായ കശാപ്പിലൂടെ ഇവയൊക്കെ മനുഷ്യരിലേക്കു പകരാൻ സാധ്യതകളേറെയാണ്.
മാംസം കൈകാര്യം ചെയ്യുന്ന പ്രതലങ്ങൾ, വെട്ടാനുപയോഗിക്കുന്ന കത്തി പോലുള്ള ഉപകരണങ്ങൾ, വെള്ളം, സൂക്ഷിക്കുന്ന പാത്രം, കൊണ്ടു പോകുന്ന വാഹനങ്ങൾ എന്നിവ വൃത്തിയുള്ളതല്ലെങ്കിലും രോഗങ്ങൾ കടന്നുവരാം. നന്നായി വേവിക്കുന്നതോടെ രോഗാണുക്കൾ നശിക്കുമെന്നാണ് നമ്മളിൽ പലരും കരുതുന്നത്. എന്നാൽ നന്നായി വേവിച്ചതുകൊണ്ടു മാത്രം മാംസം നൂറുശതമാനം രോഗമുക്തമായി എന്നു തീർച്ചപ്പെടുത്താനാവല്ലെന്നാണ് വിദഗ്ധർ പറയുന്നത്.
വളരെ നേരത്തെ പാചകത്തിനു ശേഷം ചില ബാക്ടീരിയകൾ നശിച്ചാലും അവ ഉൽപാദിപ്പിക്കുന്ന ടോക്സിനുകൾ മാംസത്തിൽ അവശേഷിക്കാം. അതിനാൽതന്നെ പാചകം ചെയ്യുമ്പോൾ രോഗസാധ്യത കുറയും എന്നേ പറയാനാകുന്നുള്ളൂ. മാംസം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം പരമാവധി ചൂട് വെള്ളം ഉപയോഗിച്ച് കഴുകുക. കൂടാതെ നല്ലപോലെ മാംസം വേവിച്ച് തന്നെ കഴിക്കാൻ ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക