കോവിഡ് വ്യാപനത്തോത് കുറഞ്ഞതോടെയാണ് രാജ്യത്തെ തിയേറ്ററുകൾ തുറക്കാനുള്ള തീരുമാനമുണ്ടായത്. വിജയ്- വിജയ് സേതുപതി ചിത്രം മാസ്റ്റർ ആണ് ലോക്ക്ഡൗൺ കഴിഞ്ഞ് ആദ്യം തിയേറ്ററുകളിലെത്തിയ ചിത്രം. ഇപ്പോഴിതാ ബോക്സ് ഓഫീസ് കളക്ഷൻ 100 കോടി രൂപയും കവിഞ്ഞ് കുതിക്കുകയാണ് ചിത്രം.
അതിശയിപ്പിക്കാൻ മക്കൾ സെൽവൻ വീണ്ടും, നിശബ്ദ ചിത്രം ‘ഗാന്ധി ടോക്സിന്റെ പോസ്റ്റർ പുറത്തിറങ്ങി
വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. വിദേശ ബോക്സോഫീസിലും മികച്ച പ്രതികരണമാണ് മാസ്റ്ററിന് ലഭിക്കുന്നത്. മാസ്റ്ററുടെ തെലുങ്ക് പതിപ്പ് 10 കോടി രൂപയിലധികം കളക്ഷൻ നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. വിദേശ വിപണിയിലും വൻ മുന്നേറ്റം നടത്തുകയാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം കോടി ക്ലബുകൾക്കിടയിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.
അയക്കുന്ന സന്ദേശങ്ങൾ അപ്രത്യക്ഷമാകും, പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക