സന്തോഷിപ്പിക്കുകയും അതേസമയം കണ്ണീരണിയിക്കുകയും ചെയ്യുന്ന ചിത്രങ്ങൾക്കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ സ്വന്തം പേരെഴുതി ചേർത്ത സംവിധായകനാണ് സിബി മലയിൽ. ഇപ്പോഴിതാ, താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ റീമേക്ക് ചെയ്യാന്‍ ആഗ്രഹമുള്ള സിനിമയെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ. മോഹന്‍ലാല്‍ അഭിനയിച്ച ദേവദൂതന് എന്ന ചിത്രമാണ് തനിയ്ക്ക് റീമേക്ക് ചെയ്യാൻ ആഗ്രഹമുള്ള സിനിമ എന്നാണ് സിബി മലയിൽ പറയുന്നത്. ചിത്രത്തിൽ ഏഴ് വയസ്സുള്ള ഒരു കുട്ടിയായിരുന്നു പ്രധാന കഥാപത്രമെന്നും മോഹന്‍ലാല്‍ കഥ കേട്ട് താല്പര്യം അറിയിച്ചതോടെയാണ് നിര്‍മ്മാതാവ് സിയാദ് കോക്കറിന് ഇത് മോഹന്‍ലാല്‍ സിനിമയായി തന്നെ ചെയ്യണമെന്ന് ആഗ്രഹം തോന്നിയതെന്നും സിബി വെളിപ്പെടുത്തുന്നു.
‘ഞാന്‍ ചെയ്ത സിനിമകളില്‍ എനിക്ക് റീമേക്ക് ചെയ്യണമെന്ന് ഏറ്റവും ആഗ്രഹം തോന്നുന്ന ഒരേയൊരു ചിത്രമേ ഉള്ളൂ. അത് ദേവദൂതന് ആണ്. ഞാന്‍ ആഗ്രഹിച്ച വിധമല്ല അത് മലയാളത്തിലെത്തിയത്. ഇനി മലയാളത്തില്‍ ഞാന്‍ ആഗ്രഹിച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് മറ്റൊരു ഭാഷയില്‍, ഞാന്‍ ആ സിനിമയെ എങ്ങനെയാണോ കണ്ടത് അതേ രീതിയില്‍ ചെയ്യണമെന്നുണ്ട്. – സിബി മലയിൽ പങ്കുവക്കുന്നു. മോഹന്‍ലാല്‍ അഭിനയിക്കുമ്പോൾ അതിന്റെ ക്യാന്‍വാസ് വീണ്ടും വലുതാവുകയും നിര്‍മ്മാതാവിനും സാമ്പത്തികമായി ഗുണം ചെയ്യുമെന്നുള്ളത് കൊണ്ടും താന്‍ ആഗ്രഹിച്ച ഒരു സിനിമയായി ദേവദൂതന് എന്ന ചിത്രത്തെ എനിക്ക് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ സ്വിഫ്റ്റ് പദ്ധതി: നിലപാടിലുറച്ച് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക