ഹൈദരബാദ്: 77കാരനായ കോവിഡ് രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹൈദരബാദിലെ കോണ്ടപ്പൂര് കിംസ് ആശുപത്രിയിലെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് മരിച്ചത്.
വെമൂലാമൂഡ സ്വദേശിയായ കെ നാരായണയെന്നയാളാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ശേഷം ഇയാളെ ജനുവരി 13നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ നഴ്സ് മരുന്ന് നല്‍കുന്നതിനിടെയാണ് ഇയാള്‍ ആശുപത്രിയുടെ രണ്ടാം നിലയില്‍ നിന്ന് പുറത്തേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മരണവിവരം അറിയിച്ചതോടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. അന്തിമടങ്ങുകള്ക്കായി ജിഎച്ച്എംസി പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം കൈമാറി. ഈ മാസം സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി മൂന്നാമത്തെ സംഭവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക