ബോളിവുഡ് നടി വിദ്യ ബാലൻ ആദ്യമായി വേഷമിട്ട ഹ്രസ്വ ചിത്രം ‘നട്ഖട്’ ഓസ്കാറിലേയ്ക്ക്. മികച്ച ഹ്രസ്വചിത്രം എന്ന വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 33 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം നിർമ്മിച്ചിരിക്കുന്നതും വിദ്യ ബാലൻ തന്നെയാണ്. സമൂഹത്തിലെ അസമത്വവും പുരുഷാധിപത്യവും ബലാത്സംഘവും ഗാർഹികപീഡനവുമെല്ലാം വിഷയമാക്കുന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാൻ വ്യാസ് ആണ്.
വി ആർ വൺ ഗ്ലോബൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ‘നട്ഖട്’ ജർമ്മൻ സ്റ്റാർ ഓഫ് ഇന്ത്യ അവാർഡും സ്വന്തമാക്കിയിരുന്നു. ഓസ്കാറിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ചിത്രത്തിനും വിദ്യാബാലനും മറ്റ് അണിയറ പ്രവർത്തകർക്കും ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
അരുണാചലിൽ അതിർത്തി കയ്യേറി ഗ്രാമം നിർമ്മിച്ച് ചൈന; സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ പുറത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക