നിരന്തരം തന്റെ ചിത്രങ്ങളിലൂടെ സിനിമാസ്വാദകരെ അമ്പരപ്പിക്കുന്ന നടനാണ് ആരാധകരുടെ മക്കൾ സെൽവൻ വിജയ് സേതുപതി. വിജയ്, വിജയ് സേതുപതി എന്നിവരൊന്നിച്ച ചിത്രം മാസ്റ്റർ നീണ്ട ലോക്ക്ഡൗൺ കാലത്തിനു ശേഷം തിയേറ്ററുകളിലെത്തിയിരുന്നു. ഇപ്പോഴും മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ചിത്രം.
അതിനിടയിലാണ് തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച് താരമെത്തിയത്. താരം തന്റെ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ‘ഗാന്ധി ടോക്സ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമ നിശബ്ദ ചിത്രമായാണ് എത്തുന്നത്. ‘ലെറ്റ്സ് സെലിബ്രേറ്റ് ദ സൈലന്‍സ് ഇറ വണ്‍സ് എഗെയിന്‍’ എന്ന ടാഗ് ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. കിഷോര്‍ പണ്ഡുരംഗ് ബെലേക്കറാണ് സിനിമയുടെ സംവിധാനം. ‘ചില സമയങ്ങളില്‍ നിശബ്ദത വളരെ ഉച്ചത്തില്‍ സംസാരിക്കും… പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിടുന്നു. പുതിയ വെല്ലുവിളിക്കും പുതിയ തുടക്കത്തിനും തയ്യാർ. എല്ലാവരുടെയും സ്നേഹവും പ്രാര്‍ത്ഥനയും വേണം’ – പോസ്റ്റർ പങ്കുവച്ചുകൊണ്ട് താരം കുറിച്ചു.
97ാം വയസില്‍ കോവിഡിനെ അതിജീവിച്ച് മലയാളികളുടെ മുത്തച്ഛന് ഉണ്ണികൃഷ്ണന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക