ഈജിപ്തിൽ ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. പുതിയ കണ്ടെത്തൽ, കെയ്റോയിലെ സക്കാറ പര്യവേഷണ സ്ഥലത്താണ്. 3000 കൊല്ലം പഴക്കമുള്ള ശവപ്പെട്ടികളും കണ്ടെത്തിയവകളിൽ ഉൾപ്പെട്ടിട്ടുണ്ട്. പര്യവേഷകർ പറയുന്നത് പുതിയ കണ്ടെത്തൽ ചരിത്രം തിരുത്തിക്കുറിക്കുമെന്നാണ്. ഇവിടെ നിന്ന് കഴിഞ്ഞ നവംബറിലും പ്രാചീന ശവപ്പെട്ടികൾ കണ്ടെത്തിയിരുന്നു. നിർണായകമായ ഈ കണ്ടെത്തലുകൾ നടത്തിയത് പ്രമുഖ ഈജിപ്റ്റോളജിസ്റ്റായ സഹി ഹവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഇവർ ഇവിടെ നിന്ന് മരം കൊണ്ടുള്ള 50 ശവപ്പെട്ടികൾ കണ്ടെടുത്തു.
ഇത് ബിസി 16ആം നൂറ്റാണ്ടിനും 11ആം നൂറ്റാണ്ടിനും ഇടയിലുള്ളവകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 22 ദണ്ഡുകൾ, കല്ലു കൊണ്ടുള്ള ഒരു ശവപ്പെട്ടി, അഞ്ച് മീറ്റർ നീളമുള്ള, മരണത്തെപ്പറ്റി പറയുന്ന പുസ്തകത്തിലെ 17ആം അധ്യായമായ ഒരു പാപ്പിറസ് ചുരുൾ, മരം കൊണ്ടുള്ള വഞ്ചികൾ, മുഖാവരണങ്ങൾ, പ്രാചീന ഈജിപ്ഷ്യർ കളിക്കുന്ന ഗെയിമുകൾ എന്നിവയൊക്കെ ഇവിടെ നിന്ന് കണ്ടെടുത്തു. യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടതാണ് പിരമിഡുകളും പഴയ കാല ആശ്രമങ്ങളും മൃഗങ്ങളെ അടക്കം ചെയ്യുന്ന സ്ഥലങ്ങളും ഉൾക്കൊള്ളുന്ന സക്കാറ. എന്നാൽ ഇവിടെ 70 ശതമാനം ഭാഗത്തും പര്യവേഷണം നടന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക