സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാന് അഴിമതിക്കേസിൽ ജയിൽ ശിക്ഷ. തിങ്കളാഴ്ച്ച ജയ് വൈ. ലീയെ രണ്ടര വർഷത്തെ തടവു ശിക്ഷക്ക് വിധിച്ചത് ദക്ഷിണ കൊറിയയിലെ സിയോൾ ഹൈക്കോടതിയാണ്. ശിക്ഷ, ജയിലിലായ മുൻ പ്രസിഡന്റ് പാർക്ക് ഗുവേൻ ഹൈ യുടെ സഹായിക്കു കൈക്കൂലി കൊടുത്ത കേസിലാണ്.
റിപ്പബ്ലിക്ക് ടിവി തലവൻ അർണബിന്റെ വാട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നതെന്ന് കോൺഗ്രസ്
നേരത്തെ ലീയെ അഞ്ചുവർഷത്തെ ജയിൽ വാസത്തിനു ശിക്ഷിച്ചിരുന്നു. എന്നാൽ അപ്പീൽ കോടതി ശിക്ഷ തടയുകയായിരുന്നു. അപ്പീൽ കോടതിയോട് തങ്ങളുടെ വിധി പുനഃപരിശോധിക്കാൻ സുപ്രീം കോടതി 2019 ആഗസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു. കേസിന്റെ പുനർ വിചാരണയായിരുന്നു തിങ്കളാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക