വിജയവാഡ: ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയപ്പോള്‍ ഗര്‍ഭിണിയല്ലെന്ന് ഡോക്ടര്‍. തിരുപ്പതി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആശുപത്രിയിലാണ് സംഭവം നടന്നത്. സല്ലുരുപേട്ട സ്വദേശിനിയായ യുവതിയാണ് പ്രസവത്തിനായി എത്തിയപ്പോള്‍ ഗര്‍ഭിണിയല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാൽ താന്‍ ഇതുവരെയും ഇതേ ആശുപത്രിയില്‍ ആണ് പരിശോധനകള്‍ നടത്തിയിരുന്നതെന്നു യുവതി പറഞ്ഞു.
ഈജിപ്തിൽ ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തി; 3000 കൊല്ലം പഴക്കമുള്ളവയെന്ന് പര്യവേഷകർ
സംഭവത്തില്‍ യുവതി ആശുപത്രിക്കെതിരെ അധികൃതര്‍ക്ക് പരാതി നല്കി. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയതെന്നും ഇപ്പോള്‍ ഗര്‍ഭിണിയല്ലെന്ന് പറയുന്നതില്‍ ദുരൂഹതയുണ്ടെന്നും യുവതി പറയുന്നു. യുവതിക്കെതിരെ ആശുപത്രി അധികൃതരും പൊലീസില്‍ പരാതി നല്‍കിയതായി സൂപ്രണ്ട് അറിയിച്ചു.
ആശുപത്രിയില്‍ ബഹളംവെച്ചതിനും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനുമാണ് ആശുപത്രി അധികൃതർ പൊലീസില്‍ പരാതി നല്‍കിയത്. ഡോക്ടര്‍മാരുടെ വിശദീകരണം അടിവയറ്റില്‍ അടിഞ്ഞ പ്രത്യേകതരം കുമിളകള്‍ കാരണം യുവതിയുടെ വയര്‍ വീര്‍ത്ത നിലയിലായതാണെന്നും അവര്‍ ഗര്‍ഭിണിയല്ലെന്നുമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക