കണ്ണൂര്‍ :ആറളം ഫാമിംഗ് കോര്പ്പറേഷന് ലിമിറ്റഡില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും ജനുവരി 23 വരെ നീട്ടി. കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന മേളയില്‍ അത്യുല്‍പ്പാദനശേഷിയുള്ള വിവിധയിനം നടീല്‍ വസ്തുക്കള്‍, ഫലവൃക്ഷ തൈകള്‍, അലങ്കാര ചെടികള്‍, പച്ചക്കറി വിത്തുകള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍, തേക്കിലും ഈട്ടിയിലും നിര്‍മ്മിച്ച ഇന്‍ഡോര്‍ പ്ലാന്റ് ബോക്സുകള്‍, ഹാങ്ങിംഗ് പോട്ടുകള്‍ എന്നിവയും ആറളം ബ്രാന്റ് തേന്‍, അരി, നാളികേരം, കാപ്പെക്സ് ബ്രാന്റ് കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, അവല്, റബ്ബര്‍ പോട്ടുകള്‍ മുതലായവയുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക