മാധവിക്കുട്ടിയുടെ ടൈപ്പോഗ്രാഫി ചിത്രം വരച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടി കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ അർത്തന. മാധവികുട്ടിയുടെ 22 കൃതികളടങ്ങിയുള്ള ഛായചിത്രലൂടെ അർത്തനയെ ഇത്രയും വലിയ അംഗീകാരത്തിന് അർഹയാക്കിയത്.
ലോക് ഡൗൺ കാലത്തെ അടച്ചിരിപ്പിൽ തുടങ്ങിയ ചെറിയൊരു പരിശ്രമത്തിലൂടെയാണ് അർത്തനയ്ക്ക് അക്ഷര കൂട്ട് കൊണ്ട് ചായചിത്രം വരച്ച് അതിൽ ഇത്രയും വലിയ വിസ്മയം തീർക്കാൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസമാണ് സർട്ടിഫിക്കറ്റും ഉപഹാരവും വീട്ടിലെത്തിയത്. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഗ്രാൻഡ് മാസ്റ്റർ പദവിയും ലഭിച്ചിട്ടുണ്ട്.
ഇരിട്ടി എം.ജി കോളേജ് ബി.എസ് സി ഫിസിക്സ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് അർത്തന. കൂട്ടുകാരുടേയും അധ്യാപകരുടേയും , വീട്ടുകാരുടെയും എല്ലാ പിന്തുണയും അർത്തനയ്ക്കുണ്ട്. പഠനത്തോടൊപ്പം ചിത്ര രചനയും മുന്നോട്ട് കൊണ്ട് പോകാനാണ് അർത്ഥനയുടെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക