കണ്ണൂർ :കൂത്തുപറമ്പ് ഗവ.ഐ ടി ഐ യില്‍ അരിത്മെറ്റിക് കം ഡ്രോയിംഗ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എഞ്ചിനീയറിംഗില്‍ ബിരുദം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ട്രേഡില്‍ എന്‍ ടി സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 21 ന് ഉച്ചക്ക് രണ്ട് മണിക്ക് കൂടിക്കാഴ്ചയ്ക്കായി ഐ ടി ഐയില്‍ ഹാജരാകണം. ഫോണ്‍: 0490 2364535.
പ്രതികരിക്കാൻ ഇവിടെ എഴുതുക