ആമസോണിൽ ഐഫോണിന് വമ്പൻ ഓഫർ. ഐഫോണ്‍ 12 മിനിയ്ക്ക് പതിനായിരം രൂപയുടെ കുറവാണ് നൽകിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ആമസോണിന്റെ ഓഫർ. അതായത് ഐഫോണ്‍ 12 മിനിയുടെ വില 69,900 എന്നത് 59,900 രൂപയ്ക്ക് വാങ്ങാം. ഐഫോണ്‍ 12 മിനി 64 ജിബി സ്റ്റോറേജ് വേരിയന്റിനാണു ഈ വിലയുണ്ടാകുക.
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 4,500 രൂപ കിഴിവ് ഉള്‍പ്പെടെ മൊത്തം കിഴിവ് 10,000 രൂപയിലേക്ക് ആമസോണ്‍ ഐഫോണ്‍ 12 മിനി വില കുറയ്ക്കുമെന്നാണ് വിവരം. ഐഫോണ്‍ 12 മിനിയിലെ മറ്റ് രണ്ട് സ്റ്റോറേജ് മോഡലുകള്‍ക്കും ആമസോണ്‍ ഒരു കിഴിവുകളും നല്‍കിയിട്ടില്ല.
‘ആവശ്യമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത് ‘ ; വ്യാജ പ്രചരണങ്ങൾക്കെതിരെ സംഗീത സംവിധായകൻ ഇളയരാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക