വാട്സ്ആപ്പ് നയങ്ങളിൽ മാറ്റം വരുത്തുന്നു എന്ന വാർത്ത പുറത്തു വന്നതോടെയാണ് പലരും മെസ്സേജിങ് ആപ്പായ സിഗ്നലിനെ തേടി പോയത്. തുടർന്ന് വലിയൊരു ശതമാനം പേരും സിഗ്നൽ ആപ്പിന്റെ ഉപയോക്താക്കളായി. എന്നാൽ, വാട്സ്ആപ്പിന് പകരമല്ല സിഗ്നൽ ആപ്പ് എന്ന് വ്യക്തമാക്കുകയാണ് സിഗ്നൽ സ്ഥാപകനും വാട്സ്ആപ്പ് സഹസ്ഥാപകനും കൂടിയായ ബ്രിയാൻ ആക്ടൻ.
സോഷ്യൽ മീഡിയ ദുരുപയോഗം…; ഫേസ്ബുക്കിനും, ട്വിറ്ററിനും സമൻസ്
വാട്സ്ആപ്പിന്റെയും സിഗ്നൽ ആപ്പിന്റെയും ലക്ഷ്യങ്ങൾ വ്യത്യസ്തമാണ്. വാട്സ്ആപ്പിലൂടെ ചെയ്യുന്ന പലതും സിഗ്നൽ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ആളുകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നു എന്നത് മാത്രമാണെന്നും ബ്രിയാൻ പറയുന്നു. വാട്സ്ആപ്പിനെ വാണിജ്യ വത്കരിയ്ക്കാനുള്ള ഫേസ്ബുക്ക് ശ്രമങ്ങൾ വന്നപ്പോൾ കമ്പനിയിൽ നിന്ന് 2017 ൽ രാജി വച്ചിറങ്ങിയ വ്യക്തിയാണ് ബ്രിയാൻ.