മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കിയതായി റിപ്പോർട്ട്. മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കുന്നത് തുടർച്ചയായ രണ്ടാം വർഷമാണ്. ഈ വർഷത്തെ മസ്കത്ത് ഫെസ്റ്റിവൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി റദ്ദാക്കി.
ഫെസ്റ്റിവൽ നടത്താനിരുന്നത് ജനുവരി 15 മുതൽ ഫെബ്രുവരി 16 വരെയാണ്. ജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്നതിനാലാണ് ഫെസ്റ്റിവൽ റദ്ദാക്കുന്നതെന്ന് മസ്കത്ത് നഗരസഭ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ഫെസ്റ്റിവലും സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ മരണത്തെ തുടർന്ന് റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക