രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തിന് 3,60,500 ഡോസ് വാക്‌സിൻ അനുവദിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ എത്തിയത് 4,33,500 ഡോസ് കൊവിഷീൽഡ് വാക്‌സിനുകളായിരുന്നു. 7,94,000 ഡോസ് വാക്‌സിൻ ഇതോടെ കേരളത്തിന് ലഭിക്കും. മൂന്നാം ദിനം സംസ്ഥാനത്ത് 8548 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്.
632 പേര്‍ക്ക് കൂടി കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കി
കേരളത്തിൽ ആകെ 24,558 പേരാണ് ഇതിനോടകം കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. എറണാകുളം, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഇന്ന് വാക്‌സിൻ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
‘ആവശ്യമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത് ‘ ; വ്യാജ പ്രചരണങ്ങൾക്കെതിരെ സംഗീത സംവിധായകൻ ഇളയരാജ