നാല് വർഷത്തെ തടവുശിക്ഷയ്ക്ക് ശേഷം അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികല ജയിൽ മോചിതയാകുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് നാല് വർഷത്തെ തടവുശിക്ഷ ശശികലയ്ക്ക് ലഭിച്ചത്. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലായിരുന്നു തടവിൽ കഴിഞ്ഞിരുന്നത്. ഈ മാസം 27 ന് ശശികല ജയിൽ മോചിതയാകും.
തബുവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്തു , അഭ്യർത്ഥനയുമായി നടി
സുപ്രിംകോടതി വിധിച്ച പിഴതുക അടച്ചാൽ 2021 ജനുവരി 27 ന് ശശികലയ്ക്ക് ജയിൽമോചിതയാകാമെന്ന് ജയിൽ സൂപ്രണ്ട് ആർ. ലത നേരത്തേ പറഞ്ഞിരുന്നു. പിഴ അടയ്ക്കുന്നതിനായി അനുമതി നൽകണമെന്നാവശ്യപ്പെട്ട് ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ ശശികല അപേക്ഷ നൽകി. തുടർന്ന് 10.1 കോടി രൂപയുടെ ചെക്ക് ശശികലയുടെ അഭിഭാഷകൻ സമർപ്പിച്ചു. ഇതിനു പിന്നാലെയാണ് ശശികല ജയിൽ മോചിതയാകുന്നുവെന്ന വിവരം പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക