കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘കുറുപ്പ്’ പ്രഖ്യാപിച്ചത് മുതൽ കാത്തിരിപ്പിലാണ് പ്രേക്ഷകർ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്’ പ്രേക്ഷകരിലേക്ക് അഞ്ച് ഭാഷകളിലായിരിക്കും എത്തുക. മെയ് 28ന് ചിത്രം തിയേറ്ററുകളിലെത്തും. 35 കോടി മുതൽ മുടക്കിൽ ചെയ്യുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും.
തബുവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്തു , അഭ്യർത്ഥനയുമായി നടി
ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. ദുൽഖറിന്റെ വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആറ് മാസത്തോളം നീണ്ടുനിന്ന ചിത്രീകരണമായിരുന്നു കുറുപ്പിന്റേത്.
‘ആവശ്യമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത് ‘ ; വ്യാജ പ്രചരണങ്ങൾക്കെതിരെ സംഗീത സംവിധായകൻ ഇളയരാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക