അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആശംസകളറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുടെ നാലപ്പത്തിയാറാമത് പ്രസിഡന്റായാണ് ജോ ബൈഡൻ ചുമതലയേൽക്കുന്നത്. ഇന്ത്യ- അമേരിക്ക ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് നരേന്ദ്ര മോദി അറിയിച്ചു. ആഗോള തലത്തിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ദൗത്യത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി പ്രഖ്യാപിച്ചു.
തിരുവനന്തപുരം വെള്ളറടയില്‍ പോക്സോ കേസ് ഇരയ്ക്ക് വീണ്ടും പീഡനം; പെൺകുട്ടിയുടെ വല്ല്യച്ഛൻ അറസ്റ്റിൽ
അതേസമയം, സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് മുൻപ് തന്നെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്ളോറിഡയിലേയ്ക്ക് പറന്നു. ജോ ബൈഡൻ പ്രസിഡന്റായും കമല ഹാരിസ് വൈസ് പ്രസിഡന്റായും അധികാരമേറ്റു. സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ എന്നിവരും കാപിറ്റോളിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക