തിരുവനന്തപുരം വെള്ളറടയില്‍ പോക്സോ കേസ് ഇരയ്ക്ക് വീണ്ടും പീഡനം. പത്തൊമ്പതുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വല്യച്ഛന് അറസ്റ്റിലായി.
അച്ഛനും അമ്മയുമില്ലാത്ത കുട്ടി അച്ഛന്റെ പിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നു. അദേഹം വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകും മുന്‍പും പീഡനത്തിന് ഇരയായിരുന്നു. അമ്മയുടെ ബന്ധുവാണ് അന്ന് പീഡിപ്പിച്ചത്. അതിന് ശേഷമാണ് വല്യച്ഛനൊപ്പം താമസമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക