ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിനെ ഇനി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ നയിക്കും. രാജസ്ഥാൻ റോയൽസിലെ ഏറ്റവും അനുഭവ സമ്പത്തുള്ള ഇന്ത്യൻ താരമാണ് സഞ്ജു. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ നായകനായി തെരഞ്ഞെടുത്തത്. ഇപ്പോഴത്തെ ടീമിലെ 17 താരങ്ങളെ പുതിയ സീസണിലേക്ക് നിലനിർത്തുമെന്നും രാജസ്ഥാൻ റോയൽസ് അറിയിച്ചു. ബാക്കിയുള്ള എട്ട് താരങ്ങളെ റിലീസ് ചെയ്യും.
ബിഗ് ബോസ് സീസൺ 3 യിലേക്ക് നായികാ നായകൻ താരം വിൻസിയും..! താരത്തിന് പറയാനുള്ളത്…
യുഎഇയിൽ നടന്ന ഐപിഎൽ പതിമൂന്നാം സീസണിൽ രാജസ്ഥാൻ റോയൽസ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിനെ തിരഞ്ഞെടുത്തത്. പുതിയ ക്യാപ്റ്റനായി സഞ്ജുവിനെ തിരഞ്ഞെടുത്ത വിവരം രാജസ്ഥാൻ റോയൽസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക