റിയാലിറ്റി ഷോകളുടെ പട്ടികയിൽ മലയാളത്തിലും മറ്റുഭാഷകളിലുമടക്കം മുന്നിലാണ് ബിഗ്ബോസ്. മലയാളത്തിൽ മൂന്നാം സീസൺ തുടങ്ങാനിരിക്കുകയാണ്. മോഹൻലാൽ തന്നെയാണ് സീസൺ 3 യിലും അവതാരകനായി എത്തുന്നത്. ഇത്തവണ ബിഗ്ബോസിലെത്തുന്നവരെ കുറിച്ച് നിരവധി ചർച്ചകളാണ് പുറത്തുവരുന്നത്. സിനിമ-സീരിയൽ രംഗത്തുള്ളവർ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പരിചിതരായി മാറിയവരും മത്സരിക്കുന്നുണ്ട് എന്നാണ് സൂചന.
ഇത്തവണത്തെ ബിഗ്ബോസിൽ നായികാ നായകൻ താരം വിൻസി അലോഷ്യസും എത്തുന്നുവെന്ന വാർത്തകൾ വന്നിരുന്നു. ബിഗ്ബോസിൽ താനെത്തുന്നുവെന്ന വാർത്തകൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിൻസി ഇപ്പോൾ. ബിഗ് ബോസിലേക്ക് തനിയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും അതേക്കുറിച്ച് അറിയില്ലെന്നും നടി പറയുന്നു. ബിഗ് ബോസിൽ മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. വിൻസി പറയുന്നു.
പൃഥ്വിരാജ് ചിത്രം ജനഗണമന, നിവിൻ പോളിയുടെ കനകം കാമിനി കലഹം, കുഞ്ചാക്കോ ബോബന്റെ ഭീമന്റെ വഴി എന്നീ ചിത്രങ്ങളാണ് വിൻസിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. നായികാ നായകനുശേഷം വിൻസി അഭിനയിച്ച വികൃതി എന്ന ചിത്രം മികച്ച വിജയമാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക