സ്വര്‍ണകള്ളക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം വൈകും. കസ്റ്റംസ് ഇതുവരെ കേസിലെ പ്രതികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കേണ്ടിയിരുന്നത് ഇക്കഴിഞ്ഞ 11 ാം തിയതിയായിരുന്നു. കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് കസ്റ്റംസ് ആറ് മാസത്തെ സമയം കൂടി ആവശ്യപ്പെട്ടു. കൂടാതെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ചാല്‍ മാത്രമേ കസ്റ്റംസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയൂ.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്
കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസിലാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് ജൂലൈ 15നായിരുന്നു. കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെയും എന്‍ഫോഴ്സ്മെന്റിന്റെയും കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക