അഞ്ചല്‍: മാതാവ് ജോലിക്ക് പോകുന്ന അവസരത്തില്‍ 10 വയസുകാരിക്ക് നേരെ പിതാവിന്റെ ലൈംഗിക അതിക്രമം. സംഭവം പുറംലോകം അറിഞ്ഞതോടെ ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തത് കൊല്ലം ഏറം സ്വദേശിയായ പിതാവിന് നേരെയാണ്. മാതാവ് ജോലിക്ക് പോകുന്ന അവസരത്തില്‍ പിതാവ് മകളെ ലൈംഗികമായി ചൂഷണം ചെയ്തുവരികയായിരുന്നു.
ഒടുവില്‍ കുട്ടി മാതാവിനോട് പരാതി പറയുകയായിരുന്നു. പിന്നീട് മാതാവ് അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ്, കുട്ടിയുടെ മൊഴി എടുത്ത വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. എന്നാല്‍ പ്രതി ഒളിവില്‍ പോകുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി അഞ്ചല്‍ സി ഐ എല്‍ അനില്‍ കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക