Home KERALA ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടൻ; വ്യക്തിപരമായി തനിക്ക് നഷ്ടമാണ് ഈ വേർപാട്...

ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടൻ; വ്യക്തിപരമായി തനിക്ക് നഷ്ടമാണ് ഈ വേർപാട് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് അനുശോചനമറിയിച്ച് മുഖ്യമന്ത്രി

ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഐ എമ്മിനോട് ആത്മബന്ധം പുലര്‍ത്തി.

കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. തനിക്ക് വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read :  വെറും ആറ് ഓവറില്‍ ജോ റൂട്ട് അഞ്ച് വിക്കറ്റെടുത്തെന്ന് പറയുമ്പോള്‍ അറിയാം പിച്ചിന്റെ നിലവാരം. റൂട്ട് എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തുമ്പോള്‍ അക്ഷര്‍ പട്ടേലിന്റെയും അശ്വിന്റെയും ബോളിങ്ങിനെ ഞാന്‍ എന്തിന് പുകഴ്ത്തണം?’ ഇന്‍സമാം