ടെലിവിഷൻ സീരിയൽ രംഗത്ത് സജീവമായ താരമാണ് അനു. നിരവധി പരമ്പരകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും താരത്തിനെ പലർക്കും സുപരിചിതമായത് സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ്. ഈ ഷോയിലൂടെ നിരവധി ആരാധകരെയാണ് അനുവിന് ലഭിച്ചത്. ഇപ്പോഴിതാ പുറത്തുവരുന്ന തന്റെ വിവാഹ വാർത്തകളോട് പ്രതികരിക്കുകയാണ് താരം. തന്റെ വിവാഹം ഇനിയും തീരുമാനിച്ചിട്ടില്ലെന്നും ആരുമായും താനിപ്പോൾ പ്രണയത്തിലല്ലെന്നും അനു പറയുന്നു.
സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ഒരു ചിത്രമെടുത്ത് അത് തന്റെ കാമുകനാണെന്നും തങ്ങൾ വിവാഹിതരായി എന്നുമൊക്കെ പ്രചരിപ്പിക്കുന്നതിന്റെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല. തനിക്കിപ്പോൾ പ്രണയിക്കാൻ സമയമില്ല. ഇത്തരം കാര്യങ്ങളൊന്നും താൻ ഗൗരവത്തിലെടുക്കാറില്ലെന്നും എന്നാൽ ഇത് തന്റെ സുഹൃത്തിന്റെ ജീവിതത്തെ ബാധിക്കുന്നതാണെന്നും അനു പറഞ്ഞു. അദ്ദേഹത്തിന് വിവാഹം ആലോചിക്കുന്ന സമയമാണിത്. ഇതിനിടയിലാണ് തന്റെ കാമുകനാണ്, ഞങ്ങള്‍ വിവാഹിതരാണ് എന്നൊക്കെയുള്ള പ്രചരണം ഉണ്ടാകുന്നത്, ഇതിലൂൂടെ സുഹൃത്തിനുണ്ടായ ബുദ്ധിമുട്ടുകള്‍ കാരണമാണ് ഇപ്പോൾ ഇതേ പറ്റി സംസാരിക്കുന്നതെന്നും ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ തങ്ങളും മനുഷ്യരാണെന്ന് ഓർക്കണമെന്നും അനു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക