പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘ഭ്രമം’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്നത്. ജനുവരി 27 ന് എറണാകുളത്താണ് ചിത്രീകരണം ആരംഭിക്കുന്നത്. ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
മലയാളം,തമിഴ്, ബോളിവുഡ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ളയാളാണ് രവി കെ ചന്ദ്രന്. തമിഴിൽ ജീവയെ നായകനാക്കി ‘യാൻ’ ഒരുക്കിയത് ഇദ്ദേഹമാണ്. അതേസമയം, എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഭ്രമം ‘അന്ധാദുന്‍’ എന്ന ബോളിവുഡ് സിനിമയുടെ മലയാളം റീമേക്കാണ് എന്നും വാർത്തകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക