ഇ-കൊമേഴ്സുമായി ബന്ധപ്പെട്ട വിദേശ നിക്ഷേപ നയത്തില്‍ മാറ്റം വരുത്തിയേക്കുമെന്ന് വിവരം. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുക. നയത്തിൽ മാറ്റം വരികയാണെങ്കിൽ അത് ഇ-കൊമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോണിന് വലിയ തിരിച്ചടിയാകും. ഇന്ത്യയിലെ വ്യാപാരികൾ പരാതികൾ നിരന്തരം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ഇ-കൊമേഴ്സ് രംഗത്ത് വിദേശ കമ്പനികള്‍ക്ക് നിയന്ത്രണം നൽകാൻ കേന്ദ്രം തീരുമാനിക്കുന്നത്.
ആരാധകര്‍ക്ക് ടൊവീനോയുടെ പിറന്നാള്‍ സമ്മാനം; ‘കള’യുടെ മാസ് ടീസര്‍ പുറത്തുവിട്ടു
പുതിയ നയം കൊണ്ടുവരാൻ തീരുമാനിച്ചാൽ വിദേശ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഉൽപ്പന്നങ്ങൾ നേരിട്ട് വിൽക്കാൻ അനുവാദം നൽകില്ല. ഇ-കൊമേഴ്സ് കമ്പനികളുടെ മാതൃ കമ്പനിക്ക് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപമുള്ള കമ്പനികളുടെ ഉല്‍പ്പന്നം പോലും വില്‍ക്കാനാവില്ലെന്ന കടുത്ത നിബന്ധനയാണ് കൊണ്ടുവരാൻ പോകുന്നതെന്നാണ് സൂചന. ആമസോൺ ഉൾപ്പെടെ ഓൺലൈൻ സെല്ലർമാരിൽ ഇത്തരത്തിൽ പങ്കാളിത്തമുള്ളവയ്ക്ക് ഇത് വലിയ തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക