ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത താണ്ഡവ് വെബ് സീരീസിന് നേരെയുള്ള പ്രതിഷേധങ്ങൾ അവസാനിക്കുന്നില്ല. ഉത്തർപ്രദേശിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുകയാണ്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് ലക്നൗവിന് പിന്നാലെ ഗ്രേറ്റർ നോയിഡ പോലീസും കേസ് എടുത്തിരിക്കുന്നത്. അണിയറ പ്രവർത്തകർ നേരത്തെ തന്നെ ക്ഷമാപണം നടത്തിയിരുന്നെങ്കിലും ചോദ്യം ചെയ്യുന്നതിനായി യുപി പോലീസ് മുംബൈയിൽ എത്തി.
ആധാറിന് ഭരണഘടനാ സാധുത ; വിധിക്കെതിരെ സമർപ്പിച്ച ഹർജികൾ തള്ളി സുപ്രീംകോടതി
സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും ചിത്രത്തിനും അണിയറ പ്രവർത്തകർക്കും നേരെ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെ മുംബൈ പോലീസിന് നൽകിയ പരാതിയിൽ കേസ് എടുക്കാത്തിൽ പ്രതിഷേധവുമായി ബിജെപി എംഎൽഎ റാം കദ്ദം രംഗത്തെത്തിയിരുന്നു. ശിവസേനസർക്കാർ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കാൻ കൂട്ടു നിൽക്കുകയാണെന്നാണ് റാം കദ്ദയുടെ ആരോപണം. ചിത്രം നിരോധിക്കണമെന്നാശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി അഭിഭാഷകൻ കത്തയച്ചിട്ടുമുണ്ട്.
പക്വത നിറഞ്ഞ അവസാനവാക്കുകളുമായി ട്രംപ്; പുതിയ ഭരണകൂടത്തിന് ആശംസ നേര്‍ന്ന് വൈറ്റ് ഹൗസിന്റെ പടിയിറങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക