യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്. ജനുവരി 27 മുതല്‍ പുനരാരംഭിക്കാനാണ് തീരുമാനം. 27ന് ദോഹ ഹമദ് വിമാനത്താവളത്തില്‍ നിന്ന് ഖത്തര്‍ സമയം വൈകുന്നേരം ഏഴിന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 9.10ന് ദുബൈയില്‍ എത്തും. 28ന് വൈകുന്നേരം 7.50ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 9.55ന് അബുദാബി വിമാനത്താവളത്തിലെത്തും.
മൂന്നരവര്‍ഷത്തെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്കും അബുദാബിയിലേക്കും നേരിട്ട് ഖത്തര്‍ എയര്‍വേയ്സ് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. ജനുവരി 27ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും 28ന് അബുദാബി വിമാനത്താവളത്തിലേക്കും സര്‍വീസുകളുണ്ടാകും.
അമേരിക്കൻ ചരിത്രത്തിന്റെ ഭാഗമായി ‘കമലാ ഹാരിസ്’; ആദ്യ വനിതാ വൈസ് പ്രസിഡന്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക