തിരുവനന്തപുരം: കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രഖ്യാപിച്ചു. 2,67,31,509 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 5,79,083 പേർ പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർത്തവരാണ്. 1.56 ലക്ഷം പേരുകൾ വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്തു.
പൂനെ സിറം ഇൻസ്റ്റിട്യൂട്ടിൽ തീപിടിത്തം
ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ളത് മലപ്പുറത്തും കുറവ് വായനാട്ടിലുവുമാണ്. 1,37,79,263 സ്ത്രീ വോട്ടർമാരും 221 ട്രാൻസ്ജെൻഡർമാരും 90,709 പ്രവാസി വോട്ടർമാരുമാണ് ഉള്ളത്. 2.99 ലക്ഷം കന്നി വോട്ടർമാരുണ്ട്. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക