കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍ഷ്യല്‍ കോര്പറേഷന് പൂട്ടാന്‍ നീക്കമെന്ന് റിപ്പോർട്ട്. മുന്‍ എം.ഡി അജിത് കുമാറിന്റെയും ജ്യോതിലാല്‍ ഐഎഎസിന്റെയും കത്ത് പുറത്തായി. കത്തില്‍ ബാധ്യതകള്‍ തീര്‍ക്കുന്നത് സംബന്ധിച്ചും വിശദീകരിക്കുന്നുണ്ട്. 925 കോടി രൂപ സ്വകാര്യ നിക്ഷേപമുള്ള കമ്പനിയില്‍ 353 കോടി രൂപ മാത്രമാണ് ബാക്കിയുള്ളതെന്നും കത്തില്‍ വ്യക്തമാക്കുന്നു. പുറത്ത് വന്നത് കെറ്റിഡിഎഫ്സി മുന്‍ എം.ഡി അജിത്ത് കുമാര്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് അയച്ച കത്തും ഗതാഗത വകുപ്പ് സെക്രട്ടറി കെറ്റിഡിഎഫ്സി എംഡിക്ക് ഈ മാസം ആദ്യം അയച്ച കത്തുമാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സാധ്യതകള്‍ പഠിക്കാന്‍ പ്രത്യേക ബിജെപി സംഘം കേരളത്തിലേക്ക്
കെറ്റിഡിഎഫ്സിയുടെ ബാധ്യത തീര്‍ത്ത് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നിര്‍ദേശം ഉണ്ടായത് കഴിഞ്ഞ വര്‍ഷം നവംബര്‍ 20 ന് ചേര്‍ന്ന യോഗത്തിലാണ്. കൂടാതെ യോഗത്തില്‍ ഗതാഗത സെക്രട്ടറിക്ക് പുറമേ കെറ്റിഡിഎഫ്സി ചെയര്മാന്, കെഎസ്ആര്‍ടിസി ചെയര്മാന് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക