പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായി പാര്‍ലമെന്റിലെ മഹാത്മാ ഗാന്ധി പ്രതിമ നീക്കിയതായി റിപ്പോർട്ട്. മാറ്റിയത് പ്രധാന കവാടത്തിന് മുന്നിലുള്ള പ്രതിമയാണ്. നീക്കം ചെയ്തത്, പാര്‍ലമെന്റ് അംഗങ്ങള്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേയുള്ള തങ്ങളുടെ പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കാറുള്ള പ്രധാന കവാടത്തിലെ 16 അടി ഉയരമുള്ള പ്രതിമയാണ്.
മഹാത്മാഗാന്ധി പ്രതിമ പ്രധാന കവാടത്തിന് അഭിമുഖമായി സ്ഥാപിച്ചത് 1993 ല്‍ ശിവരാജ് പാട്ടീല്‍ സ്പീക്കറായിരുന്ന സമയത്താണ്. എന്നാൽ പുതിയ മന്ദിരം പൂര്‍ത്തിയായ ശേഷം ഉചിതമായ സ്ഥലത്ത് പ്രതിമ വീണ്ടും സ്ഥാപിക്കും. നിലവില്‍ മാറ്റി സ്ഥാപിച്ചത് ഗേറ്റ് നമ്പര്‍ രണ്ടിനും മൂന്നിനും ഇടയിലുള്ള സ്ഥലത്തേക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക