പ്രതിസന്ധികൾക്കിടയിലും ലവലേശം പതറാതെ വിജയ് – വിജയ് സേതുപതി ചിത്രം ‘മാസ്റ്റർ’. കോവിഡ് മഹാമാരിക്കിടയിലും ചിത്രം കോടികളുടെ നേട്ടമാണുണ്ടാക്കിയിരിക്കുന്നത്. തിയേറ്ററുകൾ തുറന്നതിനു ശേഷം സിനിമ വ്യവസായത്തിന് തന്നെ വലിയ കരുത്ത് പകരുന്നതായിരുന്നു ഈ നേട്ടം. ആദ്യദിനം തമിഴ്നാട്ടില്‍ നിന്നു മാത്രം 25 കോടി ഗ്രോസ് നേടിയ ചിത്രം ആന്ധ്ര/തെലങ്കാനയില്‍ നിന്ന് 10.4 കോടിയും കര്‍ണാടകത്തില്‍ നിന്ന് 5 കോടിയും കേരളത്തില്‍ നിന്ന് 2.17 കോടിയും നേടിയിരുന്നു.
ഭക്ഷണം ഔദാര്യമല്ല അവകാശമാണ്; ബോധവല്‍ക്കരണ പരിപാടി 28ന്
ഒരാഴ്ച കൊണ്ട് തമിഴ്നാട്ടില്‍ നിന്നുമാത്രം ചിത്രം 96.70 കോടി നേടിയിരുന്നു. ആദ്യദിനത്തിലെ പ്രതികരണം വാരാന്ത്യത്തിലേക്കും നീണ്ടതോടെ മൂന്ന് ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്സ്ഓഫീസില്‍ 100 കോടി നേടിയിരുന്നു ചിത്രം. ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം 200 കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ്. ആദ്യ 9 ദിവസങ്ങളില്‍ ആഗോള ബോക്സ്ഓഫീസില്‍ നിന്നു ലഭിച്ച ഗ്രോസ് കളക്ഷന്‍ 200 കോടി കടക്കുമെന്നാണ് ചില ട്രേഡ് അനലിസ്റ്റുകള്‍ അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക