എഡിറ്റിങ് ആപ്ലിക്കേഷനായ പിക്സല്‍ആര്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോർട്ട്. ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിങ് ആപ്ലിക്കേഷനാണ് പിക്സല്‍ആര്‍. ആപ്ലിക്കേഷൻ ഹാക്ക് ചെയ്ത് 19 ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ ചോർത്തിയതായാണ് റിപ്പോർട്ടുകൾ. ഷൈനി ഹണ്ടേഴ്സ് എന്ന ഹാക്കറാണ് വിവരങ്ങള്‍ ചോർത്തിയിരിക്കുന്നത്.
സ്റ്റോക്ക് ഫോട്ടെ വെബ്സൈറ്റായ 123 ആര്‍എഫ് ഹാക്ക് ചെയ്തപ്പോഴാണ് പിക്സല്‍ആര്‍ ആപ്പിന്റെ ഡാറ്റാബേസിലേക്ക് പ്രവേശിക്കാൻ തനിക്ക് ആയതെന്ന് ഷൈനി ഹണ്ടേഴ്സ് അറിയിച്ചതായും വിവരമുണ്ട്. ഇമെയില്‍ അഡ്രസ്, ലോഗിന്‍ പേര്, ഉപഭോക്താവിന്റെ സ്ഥലം തുടങ്ങിയ ഉപഭോക്തൃ വിവരങ്ങളാണ് ഹാക്കര്‍ ചോര്‍ത്തിയത്. അതേസമയം, പിക്സല്‍ആര്‍ ഇതു സംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല.
മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്ക്രീൻ പരിശോധനയാണ് താത്കാലികമായി നിർത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക