കണ്ണൂർ :കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. പൊതുമരാമത്ത് മന്ത്രി ജി സുധാകരന് അധ്യക്ഷത വഹിക്കും. തടസ്സരഹിതമായ ഒരു റോഡ് ശൃംഖലസ്ഥാപിക്കുന്നതിനായി ലെവല്‍ ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിലായി 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനമാണ് നടക്കുന്നത്. തലശ്ശേരി സിറ്റി സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ കെ മുരളീധരന് എം പി, എ എന്‍ ഷംസീര്‍ എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുക്കും.
കമൽഹാസൻ ഒരു പാവകളിക്കാരൻ; അറപ്പുളവാക്കുന്ന വ്യക്തി; നടനെതിരെ സുചിത്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക