മൂന്നാം വിവാഹവാർഷിക ദിനത്തിൽ ഭർത്താവ് നവീനിന്റെ കവിളത്ത് ചുംബിച്ച് നടി ഭാവന. ഇൻസ്റ്റഗ്രാമിലാണ് ഭാവന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എന്നും, എന്നെന്നും നിന്നെ മാത്രമാണ് സ്വീകരിക്കുക എന്ന സ്നേഹം തുളുമ്പുന്ന ക്യാപ്ഷ്യനോട് കൂടിയാണ് ഭാവന ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2018 ജനുവരി മാസത്തിലായിരുന്നു ഭാവനയുടെയും നവീനിന്റെയും വിവാഹം
കന്നഡ ചലച്ചിത്ര നിർമ്മാതാവാണ് ഭാവനയുടെ ഭർത്താവ് നവീൻ. ഭാവനയും നവീനും തമ്മിൽ ഒൻപതു വർഷത്തെ പരിചയമാണ്. എന്നാൽ തനിക്ക് നവീനിനെ തന്നത് ‘റോമിയോ’ എന്ന ചിത്രമാണെന്ന് ഭാവന പറയുന്നു.
2012ൽ പുറത്തിറങ്ങിയ പി.സി. ശേഖർ സംവിധാനം ചെയ്ത കന്നഡ ചിത്രമായ റോമിയോയിൽ ഭാവനയും ഗണേഷുമായിരുന്നു നായികാനായകന്മാർ. നവീനും രമേശ് കുമാറും ചേർന്നായിരുന്നു നിർമ്മാണം
പ്രതികരിക്കാൻ ഇവിടെ എഴുതുക