സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ഓപ്പറേഷൻ സ്ക്രീൻ പരിശോധന താത്കാലികമായി നിർത്തിവച്ചു. വാഹനങ്ങളിലെ കൂളിംഗ് ഫിലിം കർട്ടൺ പരിശോധനയാണ് താത്കാലികമായി നിർത്തിവച്ചത്. വാഹനങ്ങളിൽ കൂളിംഗ് പേപ്പറുകൾ പതിപ്പിക്കുന്നതും കർട്ടനുകൾ ഉപയോഗിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവിന്മേൽ ഞായറാഴ്ച മുതലാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ആരംഭിച്ചത്.
എന്നാൽ, പ്രതിദിനം ആയിരത്തിലധികം വാഹനങ്ങൾക്ക് പിഴ ഈടാക്കിയത് വിവാദമായതോടെ പരിശോധന താത്കാലികമായി നിർത്തി വയ്ക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു. അതേസമയം, വാഹന ഉടമകൾ നിയമം കർശനമായി പാലിക്കണമെന്ന് ഗതാഗത കമ്മിഷണർ ആവശ്യപ്പെട്ടു.
മുഖക്കുരു വരുന്നത് തടയാൻ സഹായിക്കുന്ന ചില വസ്തുക്കൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക