പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായെത്തുന്ന വര്‍ത്തമാനത്തിന്റെ ടീസര്‍ പുറത്ത്. നടന് ടൊവിനോ തോമസാണ് ടീസര്‍ പുറത്ത് വിട്ടത്. ജെ.എന്‍.യു ക്യാംപസിനുള്ളിലെ വിദ്യാര്‍ത്ഥി സമരങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഫെബ്രുവരി 19നാണ് ചിത്രം തീയേറ്ററിലെത്തുക.
ആര്യാടന് ഷൗക്കത്ത് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ശിവയാണ്. ജെ.എന്‍.യു സമരം പ്രമേയം ആയ സിനിമക്ക് കേരള സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് വിവാദം ആയിരുന്നു. മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ആണ് ചെറിയ മാറ്റത്തോടെ ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക