മമ്മൂട്ടി തന്റെ ആരോഗ്യവും സൗന്ദര്യവും നിലനിർത്തുന്നതെങ്ങിനെയെന്ന് തുറന്നു പറഞ്ഞ് പ്രമുഖ തിരക്കഥാകൃത്ത് എസ് എൻ സ്വാമി. വർഷങ്ങൾക്ക് മുമ്പ് മമ്മൂട്ടി കഴിച്ചിരുന്ന ആഹാരങ്ങൾ ഇന്ന് അദ്ദേഹം രുചിച്ചു പോലും നോക്കാൻ തയ്യാറാകില്ലെന്ന് ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എസ് എൻ സ്വാമി പറയുന്നു.
“ എനിക്ക് മമ്മൂട്ടിയെ ഏകദേശം നാൽപ്പത് വർഷമായി അറിയാം. ഞങ്ങൾ കാണുന്ന കാലത്തു മമ്മൂട്ടി കഴിക്കുന്ന ഭക്ഷണം ഇന്ന് അദ്ദേഹം ഒന്ന് രുചിച്ചു പോലും നോക്കില്ല. അയാൾ ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നതൊക്കെ ഉപേക്ഷിച്ചു. മമ്മൂട്ടി പണ്ട് പുകവലിക്കുമായിരുന്നു. ഇപ്പോൾ അദ്ദേഹം സിഗരറ്റ് തൊടാറില്ല. സിനിമയോടുള്ള പ്രേമത്തിന്റെ പേരിൽ അയാൾ അയാളുടെ ശീലങ്ങൾ മാറ്റിവെച്ചു.
മമ്മൂട്ടി ഇന്ന് സിനിമയിൽ നിലനിൽക്കുന്നതിനു കാരണക്കാരൻ അയാൾ മാത്രമാണ്”. എസ് എൻ സ്വാമി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക