തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികലയ്ക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ജയിൽ മോചിതയാകുന്നതിനു ഒരാഴ്ചയോളം മാത്രം ബാക്കി നിൽക്കെയാണ് ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് 2017 ഫെബ്രുവരി മുതൽ പരപ്പന അഗ്രഹാര ജയിലിലാണ് ഉള്ളത്.
പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ശശികലയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം 27 ന് ശശികല ജയിൽ മോചിതയാകുമെന്ന വാർത്തകളുണ്ടായിരുന്നു.
ബോളിവുഡ് താരം സണ്ണി ലിയോൺ കേരളത്തിലെത്തി; ഒപ്പം ഭർത്താവും കുട്ടികളും; വിഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക