സ്തനാർബുദം പൊതുവേ സ്ത്രീകൾക്ക് കാണപ്പെടുന്ന രോഗമാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ പുരുഷന്മാർക്കും അപൂർവമായി സ്തനാർബുദം വരാറുണ്ട്. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ സ്തന കോശങ്ങൾ കുറവാണ്. ഇതുമൂലം ചെറിയ മുഴകൾ പുരുഷന്മാരിൽ വന്നാൽ തന്നെ അവ അടുത്തുള്ള കോശങ്ങളിലേക്ക് പടർന്ന് അർബുദമായി മാറാനുള്ള സാധ്യത കൂടുതലാണ്.
പുരുഷന്മാരിലെ സ്തനാർബുദത്തിന്റെ മുഖ്യ ലക്ഷണങ്ങൾ
1. മുഴ- സ്ത്രീകളുടേതിനു സമാനമായി സ്തനങ്ങളിൽ ചെറിയ മുഴ പ്രത്യക്ഷപ്പെടുന്നതാണ് പുരുഷന്മാരിലെ സ്തനാർബുദത്തിന്റെയും ആദ്യലക്ഷണം
2. മുലക്കണ്ണിനുചുറ്റും ചുവപ്പുനിറവും ചർമം വരണ്ടിരിക്കുന്നതും സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാണ്.
3. മുലക്കണ്ണിൽ നിന്നും പുറത്തു വരുന്ന ദ്രാവകം സ്തനാർബുദത്തിന്റെ ലക്ഷണമാണ്.
4. മുലക്കണ്ണിൽ മുഴ വരുമ്പോൾ ലിഗമെന്റുകൾ സ്തനത്തിന് അകത്തേക്ക് വലിയുന്നതിനാൽ മുലക്കണ്ണ് അകത്തേക്ക് തള്ളി പോകുന്നതുപോലെ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. ചിലരിൽ ചെതുമ്പൽ പോലെയുള്ള ചർമവും ഈ ഭാഗത്ത് ഉണ്ടാകും.
5. ഒരു മുഖക്കുരു പറിച്ചെടുക്കുമ്പോൾ കാണുന്നതുപോലെയുള്ള മുറിവ് മുലക്കണ്ണിൽ പ്രത്യക്ഷപ്പെടുന്നതും സ്തനാർബുദത്തിന്റെ ലക്ഷണമാണ്.
6. കടുത്ത കരൾ രോഗം പുരുഷന്മാരിൽ സ്തനാർബുദത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക